ഇന്ദ്രജിതും അനു സിതാരയും ആദ്യമായി ഒന്നിക്കുന്നു. അനുരാധ ക്രൈം നമ്പര്‍ 59/ 2019 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രമായി ഇരുവരുമെത്തുന്നു. ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്നു. ആഞ്ചലീന ജോളി, ഷരീഫ് എംപി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ ചേർന്ന് ഗാർഡിയൻ ഏഞ്ചൽസ്, ഗോൾഡൻ എസ് പിക്ചേഴ്സ് ബാനറിൽ ചിത്രം നിർമ്മിക്കുന്നു.
എറണാകുളത്ത് സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ക്രൈം ത്രില്ലർ ആയിരിക്കും സിനിമയെന്നാണ് ടൈറ്റിൽ നൽകുന്ന സൂചനകൾ. സംവിധായകൻ ജോസ് തോമസ് പോളക്കലുമായി ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഹരിശ്രീ അശോകൻ, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, ജൂഡ് ആന്റണി ജോസഫ്, അജയ് വാസുദേവ്, മനോഹരി ജോയ്, ശ്രീജിത് രവി, അനിൽ നെടുമങ്ങാട്, സുനിൽ സുഖദ, എന്നിവരും സഹതാരങ്ങളായെത്തുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളി – പൊറിഞ്ചു മറിയം ജോസ് ഫെയിം സിനിമാറ്റോഗ്രാഫർ. സംഗീതം ടോണി ജോസഫ്, ശ്യാം ശശിധരൻ എഡിറ്റിംഗ് എന്നിവരാണ് അണിയറയിൽ.