Categories
Film News

ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസിനൊരുങ്ങുന്ന ഇന്ത്യൻ സിനിമകൾ

ആമസോൺ പ്രൈം വീഡിയോയിലൂടെ നിരവധി സിനിമകളാണ് ലോക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ റിലീസ് ചെയ്തത്. വിവിധ ഭാഷകളിൽ നിന്നുമുള്ള സിനിമകൾ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അക്കൂട്ടത്തിലേക്ക പുതിയതായി എത്തുകയാണ്

ഹലാൽ ലവ് സ്റ്റോറി – മലയാളം

സുഡാനി ഫ്രം നൈജീരിയ ഫെയിം സക്കറിയ ഒരുക്കുന്ന സിനിമയിൽ ഇന്ദ്രജിത്, ഗ്രേസ് ആന്‍റണി, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, എന്നിവരെത്തുന്നു. ഒക്ടോബ] ർ15നാണ് സിനിമയുടെ പ്രീമിയർ.

ഭീമ സേന നളമഹാരാജ – കന്ന

കാർത്തിക് സരാഗുർ ഒരുക്കുന്ന സിനിമയിൽ അരവിന്ദ് അയ്യര്, ആരോഹി നാരായൺ, പ്രിയങ്ക തിമ്മേഷ്, അച്യുത് കുമാർ, ആദ്യ എന്നിവരെത്തുന്നു. സിനിമ ഒക്ടോബർ] 29നെത്തും.

സുരാരി പൊട്രു – തമിഴ്

സുധ കൊംഗാര ഒരുക്കുന്ന സൂര്യ ചിത്രം ആണിത്. ഒക്ടോബർ 30ന് സിനിമ എത്തും. മലയാളി താരം അപർണ ബാലമുരളി സിനിമയിൽ നായികയായെത്തുന്നു.
ചാലംഗ് – ഹിന്ദി

ദേശീയ പുരസ്കാര ജേതാവ് ഹൻസാൽ മേത്ത ഒരുക്കുന്ന രാജ്കുമാർ റാവി, നുസ്ത്ര ബരൂച എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ. നവംബർ 13ന് സിനിമ റിലീസ് ചെയ്യുന്നു.

മനെ നമ്പർ 13 (കന്നഡ)

വിവി കതിരേശൻ സംവിധാനം ചെയ്യുന്ന സിനിമ നവംബർ 19നെത്തുന്നു.
മിഡിൽ ക്ലാസ് മെലഡീസ് – തെലുഗ്

വിനോദ് അട്മോജു സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ് ദേവരക്കൊണ്ടെയുടെ സഹോദരൻ ആനന്ദ് ദേവരക്കൊണ്ടെ നായകനാകുന്നു. വർഷ ബൊല്ലമ്മ നായിക. നവംബർ 20ന് സിനിമ റിലീസ് ചെയ്യുന്നു.

ദുർഗ്ഗാവതി – ഹിന്ദി

ഭൂമി പഡ്നേക്കർ നായികയാകുന്ന ജി അശോക് ചിത്രം ഡിസംബർ 11നെത്തുന്നു.

മാര- തമിഴ്

ഹിറ്റ് മലയാളസിനിമ ചാർളിയുടെ തമിഴ് റീമേക്ക് ഡിസംബർ 17ന് റിലീസ് ചെയ്യുന്നു. ദിലീപ് കുമാർ ഒരുക്കുന്ന സിനിമയിൽ മാധവ് ദുൽഖർ കഥാപാത്രമായും ശ്രദ്ധ ശ്രീനാഥ് , ശിവദ എന്നിവർ നായികമാരായും എത്തുന്നു.

കൂലി നമ്പർ 1 – ഹിന്ദി

വരുൺ ധവാൻ, സാറ അലി ഖാൻ എന്നിവരെത്തുന്ന ഫൺ എന്‍റർടെയ്നർ ക്രിസ്തുമസിനെത്തുന്നു. വരുണിന്‍റെ അച്ഛൻ ഡേവിഡ് ധവാൻ സിനിമ ഒരുക്കുന്നു.