രാജ്യത്തിന്റെ 73ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്, ഇന്ത്യന്‍ 2- തമിഴില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ അണിയറക്കാര്‍ പുതിയ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കമലഹാസന് ഫ്രീഡം-ടേണ്ഡ്-വിജിലന്റ് സേനാപതിയായെത്തുന്ന സിനിമയുടെ പോസ്റ്ററില്‍ താരം കാക്കി യൂണിഫോമിലാണെത്തുന്നത്.സിനിമയുടെ അണിയറക്കാരുടെ വിവരങ്ങളും ടീം അറിയിച്ചിരിക്കുന്നു.
കമലഹാസന്റെ തന്നെ ക്ലാസിക് ഹിറ്റ് സിനിമ ഇന്ത്യന്‍ രണ്ടാംഭാഗമായാണ് ഇന്ത്യന്‍ 2 ഒരുക്കുന്നത്. 1996ല്‍ ഇറങ്ങിയ സിനിമ സംവിധാനം ചെയ്തത് ശങ്കര്‍ ആയിരുന്നു. അദ്ദേഹം തന്നെയാണ് പുതിയ സിനിമയുമൊരുക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് കമലഹാസന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രീകരണം പുനരാരംഭിച്ചു. കമലഹാസനൊപ്പം ചിത്രത്തില്‍ വിദ്യുത് ജാംവാല്‍, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, ഐശ്വര്യ രാജേഷ്, നെടുമുടി വേണു എന്നിവരുമുണ്ട്.
ശങ്കര്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങള്‍ ജയമോഹന്, കബിലന് വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍, കമ്പോസര്‍ അനിരുദ്ധ് രവിചന്ദര്‍, സിനിമാറ്റോഗ്രാഫര്‍ രത്നവേലു, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ മുത്തുരാജ് എന്നിവരാണ് അണിയറയിലുള്ളത്.
ലൈക പ്രൊഡക്ഷന്‍സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്ത സമ്മറില്‍ ചിത്രം റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.