മുന്‍ ഇന്ത്യന്‍ ഫുട്ബോളര് ഐഎം വിജയന്റെ ബയോപിക് സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ട് എത്തിയിട്ട് നാളേറെയായി. സംവിധായകന് അരുണ്‍ ഗോപി സിനിമ ചെയ്യുന്നുവെന്ന് ഉറപ്പിക്കുകയും നിവിന്‍ പോളി നായകനായെത്തുമെന്നും അറിയിച്ചിരുന്നു. സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് പത്മകുമാറിനൊപ്പം അരുണ്‍ ഗോപി തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സംവിധായകന്റെ അഭിപ്രായത്തില്‍ പ്രൊജക്ട് നേരത്തേ തന്നെ മെറ്റീരിയലൈസ് ചെയ്തിരുന്നുവെങ്കിലും ക്യാപ്റ്റന്‍ എന്ന ഫുട്ബോളര് വിപി സത്യനെ കുറിച്ചുള്ള സിനിമ റിലീസ് ചെയ്തതിനാല്‍ വൈകുകയായിരുന്നു. ജയസൂര്യ നായകനായെത്തിയ ക്യാപ്റ്റന്‍ താരത്തിന് പോയ വര്‍ഷത്തെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടികൊടുത്തിരുന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച ഫുട്ബോള്‍ കളിക്കാരില്‍ എതിരില്ലാത്ത വ്യക്തിയാണ് ഐഎം വിജയന്. കറുത്ത മുത്ത് എന്ന് അറിയപ്പെടുത്തന്ന വിജയന് 1993,1997,1999 കാലത്ത് ഇന്ത്യന്‍ കളിക്കാരനായിരുന്നു. ഫുട്ബോള്‍ ഗ്രൗണ്ടില്‍ സോഡ വില്പനക്കാരനായി തുടങ്ങിയ അദ്ദേഹം പതിയെ ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഫുട്ബോള്‍ കളിക്കാരനാവുകയായിരുന്നു. നിവിന്‍ പോളി, ഐഎം വിജയന് ആയെത്തുന്നത് എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കാം.
ഐഎം വിജയന്റെ സ്വന്തം പ്രൊഡക്ഷന്‍ വെന്റ്വര്‍ റെഡിയാണ്. പുതുമുഖം ദീപക് ഡിയോണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഫുട്ബോള്‍ ബേസ് ചെയ്തുള്ള സിനിമ തന്നെയാണിത് പാണ്ടി ജൂനിയേഴ്സ്. ബിഗ് ഡാഡി എന്റര്ടെയ്ന്മെന്റ്്സ് വിജയനും ്ദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അരുണ്‍ തോമസ്, ദീപു ദാമോദര്‍ എന്നിവരും ചേര്‍ന്നുള്ള ബാനര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.