വിജയുടെ ബിജില്‍ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറെ പ്രതീക്ഷകളോടെ ഇറങ്ങുന്ന തമിഴ് സിനി, ബിജിലില്‍ നായകന് ഇരട്ടവേഷത്തിലെത്തുന്നു. ഗാങ്സറ്റര്‍ അച്ഛനായും ഫുട്ബോള്‍ കോച്ച് മകനായും. നയന്‍താര നായികയായെത്തുന്ന സിനിമയില്‍ ജാക്കി ഷെറോഫ്, കതിര്, യോഗി ബാബു, വിവേക്, ഇന്ദുജ, വര്‍ഷ ബൊല്ലമ്മ, അമൃത അയ്യര്‍, റേബ മോണിക ജോണ്‍, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ് തുടങ്ങി നീണ്ട താരനിര തന്നെ അണിനിരക്കുന്നു.
മുന്‍ ഇന്ത്യന്‍ ഫുട്ബോളര് ഐ എം വിജയനും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നു. വിജയന് മുമ്പ് തിമിര്, കൊമ്പന്, ഗേതു തുടങ്ങിയ തമിഴ് സിനിമകള്‍ ചെയ്തിട്ടുണ്ട്. ബിജിലില്‍ താരം അച്ഛന് കഥാപാത്രത്തിനൊപ്പമാവും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുട്ബോള്‍ പശ്ചാത്തലത്തിലുളള സിനിമയില്‍ തന്റെ ഫുട്ബോള്‍ കഴിവ് താരം പ്രകടിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
ബിജില്‍ സംഗീതം ചെയ്യുന്നത് ഏആര്‍ റഹ്മാന് ആണ്. വിജയ് ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുമുണ്ട്. മെര്‍സല്‍ ഫെയിം ജികെ വിഷ്ണു സിനിമാറ്റോഗ്രാഫി ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് റൂബെന്‍ ആണ്. എജിഎസ് എന്റര്ടെയ്ന്മെന്റ് നിര്‍മ്മിക്കുന്ന സിനിമ ദീപാവലിയ്ക്ക് ഒക്ടോബറിലെത്തും.