Categories
Film News

മലയാളികളുടെ പ്രിയതാരം ഐഎം വിജയൻ നിർമ്മാതാവാകുന്നു; പാണ്ടി ജൂനിയേഴ്സിന്റെ ടൈറ്റിൽ പോസ്റ്റർ കാണാം

ഫുട്ബോൾ താരവും മലയാളികളുടെ ഇഷ്ട താരവുമായ ഐഎംവിജയനും സുഹൃത്തുക്കളും ചേർന്ന് തുടക്കമിട്ട നിർമ്മാണ കമ്പനി ബിഗ് ഡാഡി എന്റർടെയ്ൻമെന്റ് ആദ്യ ചിത്രത്തെക്കുറിയ്ച്ച്  പുറത്ത് വിട്ടു .
ദീപക് ദിയോൺ രചനയും സംവിധാനവും ചെയ്യുന്ന പാണ്ടി ജൂനിയേഴ്സെന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണാ താരം പുറത്ത് വിട്ടത് .
ഫുട്ബോളിലും അഭിനയത്തിലും ഒരുപോലെ മികച്ച് നിൽക്കുന്ന  അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനത്തിൽ ആരാധകർ ഏറെ പ്രതീക്ഷ പുലർത്തുന്നു .
നെവർ ബെറ്റ് എഗെൻസ്റ്റ് അണ്ടർ ഡോഗെന്ന ടാഗ് ലൈനുമായാണ് ചിത്രത്തിന്റെ വരവ് . നിർമ്മാതാകുമെന്ന പ്രഖ്യപിച്ചപ്പോഴെ ഫുട്ബോളുമായി ബന്ധപ്പെട്ടതാകും ചിത്രമെന്ന് ഐഎം വിജയൻ വ്യക്തമാക്കിയിരുന്നു .
ബിഗ് ഡാഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഐഎം വിജയനും അരുൺ തോമസും ദീപു ദാമോദറും ചേർന്നാണ് ചിത്രം നിർമ്മിയ്ക്കുന്ന ത് . നവാഗതനായ  ദൂപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിയ്ക്കുന്നത് .