ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജ മാര്‍ച്ച് 22ന് റിലീസ് ചെയ്യുകയാണ്. റിലീസിംഗിനു മുന്നോടിയായി അണിയറക്കാര്‍ സിനിമയിലെ പുതിയ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ പാടിയിരിക്കുന്നത് നടന് സുരേഷ് ഗോപിയാണ്. രതീഷ് വേഗ സംഗീതം നല്കിയിരിക്കുന്നു.
മാധവ് രാമദാസന് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇളയരാജ. അപ്പോത്തിക്കിരി, മേല്‍വിലാസം എന്നിവയാണ് സംവിധായകന്റെ മുന്‍സിനിമകള്‍. സംവിധായകന് തന്നെയാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും സുധീപ് ടി ജോര്‍ജ്ജ തയ്യാറാക്കിയിരിക്കുന്നു. പക്രു സിനിമയില്‍ മധ്യവയസ്കനായ കുടുംബനാഥനായാണെത്തുന്നത്.ഹരിശ്രീ അശോകന് അദ്ദേഹത്തിന്റെ അച്ഛനായെത്തുന്നു. ഗോകുല്‍ സുരേഷ് സിനിമയില്‍ അതിഥി താരമായെത്തുന്നു.
ഇളയരാജയില്‍ ദീപക് പാറമ്പോള്, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്, ജയരാജ് വാര്യര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ബിനീഷ് ബാബു തുടങ്ങിയവരുമുണ്ട. മുംബൈ സിനി ടാക്കീസിനൊപ്പം മ്യൂസിക്കല്‍ കട്സ് സിനിമ അവതരിപ്പിക്കുന്നു.