വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ ഹൃദയം അടുത്തിടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ , ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയ്ത്ത് ഹൃദയം എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് ദശകങ്ങള്‍ക്ക് ശേഷം മെരിലാന്റ് സിനിമാസ് നിര്‍മ്മാണത്തിലേക്ക് തിരികെയെത്തുന്ന സിനിമയാണ് ഹൃദയം. ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മാതാക്കളില്‍ ഒരാളായ വിശാഖ് സുബ്രഹ്മണ്യം ആണ് ബാനര്‍ ഇപ്പോള്‍ നോക്കുന്നത്. നോബിള്‍ തോമസ് ആണ് കോ പ്രൊഡ്യൂസര്‍.

ഹൃദയം സംഗീതമൊരുക്കുന്നത് ഹെഷാം അബ്ദുല്‍ വഹാബ് ആണ്. വിനീത് സാധാരണ അദ്ദേഹത്തിന്റെ സുഹൃത്ത് ഷാന്‍ റഹ്മാനുമായി ചേര്‍ന്നാണ് സംഗീതമൊരുക്കാറ്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഷാന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഹൃദയം സംഗീതമൊരുക്കുക ഹെഷാം ആയിരിക്കുമെന്ന് പ്രഖ്യാപിച്ചതും ഷാന്‍ ആയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഓണത്തിന് ഷാന്‍ സംഗീതമൊരുക്കുന്ന മിന്നല്‍ മുരളി എത്തുന്നുണ്ട്. ആട് 3 അതിനുശേഷമുണ്ടാകും.
ഐഡിയ സ്റ്റാര്‍ സ്ിംഗറിലൂടെ പ്രശസതനാണ് ഹെഷാം. സാള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയില്‍ സംഗീതസംവിധാനത്തിലേക്കെത്തി. കാപ്പുച്ചിനോ, പ്രേതം ഉണ്ട് സൂക്ഷിക്കുക എന്നീ സിനിമകള്‍ക്കും സംഗീതമൊരുക്കിയിട്ടുണ്ട്.

Published by eparu

Prajitha, freelance writer