Categories
Film News

അജിത്തിന്റെ വാലിമൈയില്‍ ഹുമാ ഖുറേഷി നായികയാകുന്നു

നേര്‍ക്കൊണ്ട പറവൈ വിജയത്തിന് ശേഷം അജിത്, സംവിധായകന്‍ എച്ച് വിനോദ്, നിര്‍മ്മാതാവ് ബോണി കപൂര്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ സിനിമയാണ് വാലിമൈ. പോലീസ് ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. യാമി ഗൗതം, കീര്‍ത്തി സുരേഷ് എന്നീ പേരുകള്‍ കേട്ടിരുന്നുവെങ്കിലും ഹുമ ഖുറേഷിയ്ക്ക് ചിത്രത്തില്‍ അവസരം കി്ട്ടിയിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം കാലയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചതാണ് ബോളിവുഡ് താരം ഹുമ ഖുറേഷി. അജിത്തിന്റെ ബില്ല 2വിലൂടെ 2012ല്‍ തമിഴില്‍ അരങ്ങേറാനൊരുങ്ങിയതായിരുന്നു താരം, എന്നാല്‍ പ്രൊജക്ട് നീണ്ട പോയതുകാരണം താരത്തിന്റെ മറ്റു പ്രൊജക്ടുകള്‍ കാരണം സിനിമ ഉപേക്ഷിക്കുകയായിരുന്നു. 8വര്‍ഷങ്ങള്‍ക്ക് ശേഷം അജിത്തിനൊപ്പം എത്തുകയാണ് ഹുമ. സിനിമയില്‍ താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ല്ഭ്യമല്ല. വാലിമൈ താരങ്ങളുടെ പ്രഖ്യാപനം കാത്തിരിക്കുകയാണ്.