Categories
Film News

കമല്‍ ഹാസന്‍-ശങ്കര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യന്‍ 2വില്‍ വന്‍താരനിര

കമല്‍ഹാസന്‍ -ശങ്കര്‍ കൂട്ടുകെട്ടിന്റെ 1996ലിറങ്ങിയ ക്ലാസിക് ചിത്രം ഇന്ത്യന്‍ സ്വീകല്‍ എത്തുന്നുവെന്നറിയിച്ചിട്ട് നാളേറെയായി. ഈ വര്‍ഷം ജനുവരിയില്‍ ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം നടന്നതിനുശേഷം ചിത്രീകരണം ആരംഭിച്ചുവെങ്കിലും ചില തടസ്സങ്ങള്‍ നേരിട്ടിരുന്നു.

ഇപ്പോള്‍ അണിയറക്കാര്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിരിക്കുകയാണ്. ആഗസ്റ്റില്‍ ചിത്രീകരണം തുടരാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കമലഹാസനൊപ്പം ഇന്ത്യന്‍ 2വില്‍ വന്‍ താരനിരതന്നെ എത്തുന്നു. ബോളിവുഡ് ആക്ഷന്‍ താരം വിദ്യുത് ജംമ്വാല്‍, കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ, പ്രിയ ഭവാനിശങ്കര്‍, ഐശ്വര്യ രാജേഷ്, എന്നിവരും ചിത്രത്തിലെത്തുന്നു. അണിയറക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് നടത്തിയിട്ടില്ല.

ഇന്ത്യന്‍ 2വില്‍ കമല്‍ഹാസന്‍ സേനാപതി എന്ന സ്വാതന്ത്ര്യസമരസേനാനിയാണ്. ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണകുമാര്‍ എന്നിവരാണ്. അണിയറയിലുള്ള മറ്റുള്ളവര്‍ അനിരുദ്ധ രവിചന്ദര്‍, സിനിമാറ്റോഗ്രാഫര്‍ രവി വര്‍മ്മന്‍, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ മുത്തുരാജ്. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.