രമേഷ് പിഷാരടി ഒരുക്കുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധര്വ്വന്. കലാദാസന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകന്റെ കഥ പറയുന്ന സിനിമയാണിത്. പിഷാരടിയും ഹരിനായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മുഴുനീള തമാശ ചിത്രമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ റിപ്പോര്്ട്ടുകളനുസരിച്ച് ജൂണ്‍ 1ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. നിലവിലുള്ള തിര്ക്കുകള് പൂര്‍ത്തിയാക്കിയ ശേഷം മമ്മൂക്ക ടീമിനൊപ്പം ചേരും.
നാല് നായികമാരുള്‍പ്പെടെ നീണ്ട താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നു. ഇവരില്‍ മൂന്നുപേര്‍ പുതുമുഖങ്ങളായിരിക്കും. അവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്, മണിയന് പിള്ള രാജു, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരാണ് സഹതാരങ്ങളായെത്തുന്നത്.
മമ്മൂട്ടി നിലവില്‍ മാമാങ്കം ചി്ത്രീകരണത്തിലാണ്. എം പത്മകുമാര്‍ ഒരുക്കുന്ന ചരിത്ര സിനിമയാണ് മാമാങ്കം. ഗാനഗന്ധര്വ്വന് പൂര്‍ത്തിയാക്കിയ ശേഷം താരം അജയ് വാസുദേവിന്റെ മാസ് എന്റര്‍ടെയ്നറിന്റെ ഭാഗമാകും. അമീര്‍ – വിനോദ് വിജയന്, ബിലാല്‍ – അമല്‍ നീരദ്, ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന പുതിയ സിനിമ എന്നിവയാണ് മറ്റു സിനിമകള്‍. മമ്മൂക്കയുടെ ഈദിന് റിലീസ് ചെയ്യുന്ന സിനിമയാണ് ഖാലിദ് റഹ്മാന് ഒരുക്കുന്ന ഉണ്ട.