Categories
Film News

പിതാവിന്റെ കാൻസർ രോഗം വെളിപ്പെടുത്തി ഹൃതിക്; ജീവിതത്തിൽ കണ്ട ഏറ്റവും കരുത്തനായ വ്യക്തിയെന്നും കുറിപ്പ്

പിതാവ് രാകേഷ്  റോഷന്  ക്യാൻസറെന്ന് സ്ഥിരീകരിച്ച്  പ്രമുഖ ബോളിവുഡ് നടൻ ഹൃതിക് റോഷൻ. സർജറി ഇന്ന് നടത്താനിരിക്കേയാണ് രോഗം സ്ഥിരീകരിച്ച് താരം രംഗത്തെത്തിയത്.
ബോളിവുഡ് സംവിധാനകനും, നിർമ്മാതാവും നടനുമാണ് രാകേഷ് റോഷൻ. തൊണ്ടയിൽ ക്യാൻസറാണെന്നും പ്രാരംഭ ഘട്ടത്തിലാണെന്നുമാണ്  ഹൃതിക് വെളിപ്പെടുത്തിയത്.
അച്ഛനോടൊപ്പമുള്ള ചിത്രത്തിനോടൊപ്പം വികാര നിർഭയമായൊരു കുറിപ്പും ഹൃതിക് ഒപ്പം ചേർത്തിട്ടുണ്ട്. ഇന്ന് രാവിലെ അച്ഛനോട് ഞാനൊരു ചിത്രം ചോദിച്ചു , ശസ്ത്രക്രിയ ദിവസവും ജിം മുടക്കില്ലെന്നറിയാം , ജീവിതത്തിൽ കണ്ട ഏറ്റവും നല്ല കരുത്തനായ വ്യക്തിയാണ് പിതാവെന്നും താരം കുറിച്ചു.
തൊണ്ടയിൽ കാൻസർ പ്രാരംഭ ഘട്ടത്തിലാണ് , ക്യാൻസറിനെതിരെ പോരാടാനുള്ള  ഉറച്ച തീരുമാനത്തിലാണ്  പിതാവെന്നും ഹൃതിക് കുറിപ്പിൽ പറയുന്നു. തങ്ങളെ നയിക്കാൻ കുടുംബത്തിൽ അദ്ദേഹത്തെ പോലൊരാളെ ലഭിച്ചത് ഭാഗ്യമാണെന്നും ഹൃതിക് വ്യക്തമാക്കി . ഹൃതിക്കിനെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയതും പിതാവായ രാകേഷ് റോഷനാണ് .
ഘർ ഘർ കി കഹാനിയെന്ന ചിത്രത്തിലൂടെ 1970 ലാണ് രാകേഷ് ബോളിവുഡിലെ യാത്ര തുടങ്ങിയത്. 1987 ലെ ഖുദ്ഗാർസെന്ന ചിത്രത്തിലൂടെ സംവിധായകനായെത്തി. പിന്നീട് പിതാവും മകനും ഒന്നിച്ചെത്തിയ ചിത്രങ്ങളും പുറത്ത്  വന്നു.