Categories
bollywood Film News

ലോകത്തിലെ ഏറ്റവും സുന്ദരനായ സിനിമാ നടൻ ഹൃതിക് റോഷൻ; പിന്തള്ളിയത് ഹോളിവുഡ് സൂപ്പർ സ്റ്റാറുകളെ

ലോകത്തിലെ ഏറ്റവും സുന്ദരനായ സിനിമാ  നടനായി തിരഞ്ഞെടുത്തത്  ബോലിവുഡ് താരം ഹൃതിക് റോഷനെ. വേൾഡ്സ് ടോപ്പ് മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃതിക്  ഏറെ വോട്ടുകൾ നേടി മുന്നിലെത്തിയത് .
പട്ടികയിൽ  ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയത് ആരെന്ന് അറിയുമ്പോഴാണ് ഹൃതിക്കിന്റെ വിജയം എത്ര മധുരമുള്ളതാണെന്ന്  വ്യക്തമാകുക , ഹോളിവുഡ് സൂപ്പർ താരങ്ങളായ റോബർട്ട് പാറ്റിൻസൺ , ടോം ഹിഡിൽറ്റൺ, നോഹ മിൽസ്, ക്രിസ് ഇവാൻസ് എന്നിവരെല്ലാം എന്നിവരെല്ലാം പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നെങ്കിലും ഹൃതിക്കിന്റെ വൻ ജന പ്രീതിക്ക്  മുന്നിൽ തോറ്റ് പിൻമാറുകയായിരുന്നു .
2011-2012 വർഷങ്ങളിൽ ഏറ്റവും സെക്സിയായ പുരുഷനായി തിരഞ്ഞെടുത്തതും ഹൃതിക്കിനെ തന്നെയായിരുന്നു . 2016 ൽ നടന്ന വോട്ടെടുപ്പിലും ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻമാരുടെ പട്ടികയിൽ മൂന്നാമതെത്തിയിരുന്നു . ഇത്തവണ ഹോളിവുഡ് താരങ്ങളെയും പിന്തള്ളിയാണ് താരം സുവർണ്ണ നേട്ടം കൈവരിച്ചിരിക്കുന്നത്.