Categories
Film News

ഹൃദയം പൂർത്തിയായി, തിയേറ്റർ റിലീസ് ഉറപ്പിച്ച് അണിയറക്കാർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തിരിക്കുന്ന ഹൃദയം പൂർത്തിയായി. മാർച്ചിൽ തന്നെ ഒട്ടുമിക്ക ഭാ​ഗങ്ങളും പൂർത്തിയാക്കിയിരുന്ന ടീമിന് കുറച്ചു ഭാ​​ഗം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സിനിമയിലെ നായകൻ പ്രണവ് മോഹൻലാൽ എത്തുന്ന ഒരു ​ഗാനരം​ഗമാണ് ചിത്രീകരിക്കാനുണ്ടായിരുന്നത്. വിനീത് ശ്രീനിവാസൻ സോഷ്യൽമീഡിയയിലൂടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരുന്നു

പ്രണവ്, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിനീത് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയാണിത്. അജു വർ​ഗ്​ഗീസ്, വിജയരാഘവൻ, അരുൺ കുര്യൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. മെരിലാന്റ് പ്രൊഡക്ഷൻസ്, ബി​ഗ് ബാങ് എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.