Categories
Film News

പ്രണവിന്റെ പിറന്നാൾ സമ്മാനമായി ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് ഹൃദയം ടീം

പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന വിനീത് ശ്രീനിവാസൻ സിനിമയാണ് ഹൃദയം. ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. പ്രണവിന്റെ പിറന്നാൾ സമ്മാനമായാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്യാണി പ്രിയദർശന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു.

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത് ദർശന രാജേന്ദ്രൻ ആണ്. സം​ഗീതത്തിന് വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്ന സിനിമയിൽ 15 ​ഗാനങ്ങളാണുള്ളത്. ഹിഷാം അബ്ദുൾ വഹാബ് സം​ഗീതമൊരുക്കിയിരിക്കുന്നു.

അജു വർ​ഗ്​​ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ, എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ ആണ്. ഛായാ​ഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ. മെറിലാന്റ് സിനിമാസ് ,ബി​ഗ് ബാങ് എന്റർടെയ്ൻമെന്റ് ബാനറുകൾ അവതരിപ്പിക്കുന്ന സിനിമ നിർമ്മിച്ചിരിക്കുന്നത് വിശാഖ് സുബ്രഹ്മണ്യം ആണ്.