ഒമര്‍ ലുലുവിന്റെ അടുത്ത സിനിമ ബാബു ആന്റണി നായകനായെത്തുന്നത് പവര്‍ സ്റ്റാര്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ചയുടന്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. അതേ സമയം, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണ്. ഹോളിവുഡില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. ബാബു ആന്റണി സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരം മുമ്പ് ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളായ ബുള്ളറ്റ്സ്, ബ്ലേഡ്സ് ആന്റ് ബ്ലഡ് എന്നിവയുടെ ഭാഗമായിരുന്നു.
പവര്‍സ്റ്റാര്‍ തിരക്കഥ ഒരുക്കുന്ന പ്രശസ്ത തിരക്കഥാക്കൃത്ത് ഡെന്നീസ് ജോസഫ് ആണ്. ഒമര്‍ ലുലുവിന്റെ മുന്‍സിനിമകളില്‍ നിന്നും വ്യത്യസ്തമായി പവര്‍സ്റ്റാര്‍ ആക്ഷന്‍ ത്രില്ലര്‍ മാസ് എന്റര്ടെയ്നര് ആയിരിക്കും. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലായാണ് ഡ്രഗ് ഡീലിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം നടക്കുക.
പവര്‍സ്റ്റാറിന്റെ ഭാഗമാകാന്‍ ബാബുരാജ്, റിയാസ് ഖാന്, അബു സലീം, എന്നിവരുമെത്തുന്നു. ഇവരെല്ലാം ആക്ഷന്‍രംഗങ്ങളില്‍ ശ്രദ്ധേയരായവരാണ്.