Categories
Film News

ഒമര്‍ ലുലു സിനിമ പവര്‍സ്റ്റാറില്‍ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരവും

ഒമര്‍ലുലുവിന്റെ പുതിയ സിനിമയായ പവര്‍സ്റ്റാറില്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍ എത്തുന്നു. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ നിലകളിലെല്ലാം കഴിവ് തെളിയിച്ച ആസ്‌ത്രേലിയന്‍ താരമാണ് ലൂയിസ് മാന്‍ഡിലര്‍.

പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പർ താരം Louise Mandylor ഉണ്ടായിരിക്കും.പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ…

Posted by Babu Antony on Saturday, July 18, 2020

മൈ ബിഗ് ഫാറ്റ് വെഡ്ഡിംഗ്(2002) , മൈ ബിഗ് ഫട് ഗ്രീക്ക് ലൈഫ് (2003), മൈ ബിഗ് ഫട് ഗ്രീക്ക് വെഡ്ഡിംഗ് 2(2016) എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.

ബാബു ആന്റണി തന്റെ സോഷ്യല്‍മീഡിയയിലൂടെയാണ് ലൂയിസ് ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയാണ് താരം. ബാബു ആന്റണിയും നിരവധി ഹോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.

റാംബോ: ദ ലാസ്റ്റ് ബ്ലഡ് – 2019, ഐ ഓള്‍മോസ്റ്റ് മാരീഡ് എ സീരിയല്‍ കില്ലര്‍ 2019, ദ മെര്‍സിനറി 2020, ഗ ഡെബ്റ്റ് കളക്ടര് 2 – 2020 തുടങ്ങിയവയാണ് പുതിയ സിനിമകള്‍.

പവര്‍സ്റ്റാര്‍ തിരക്കഥ ഒരുക്കുന്ന പ്രശസ്ത തിരക്കഥാക്കൃത്ത് ഡെന്നീസ് ജോസഫ് ആണ്. ഒമര്‍ ലുലുവിന്റെ മുന്‍സിനിമകളില്‍ നിന്നും വ്യത്യസ്തമായി പവര്‍സ്റ്റാര്‍ ആക്ഷന്‍ ത്രില്ലര്‍ മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കും. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലായാണ് ഡ്രഗ് ഡീലിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം നടക്കുക.

പവര്‍സ്റ്റാറിന്റെ ഭാഗമാകാന്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, എന്നിവരുമെത്തുന്നു. ഇവരെല്ലാം ആക്ഷന്‍രംഗങ്ങളില്‍ ശ്രദ്ധേയരായവരാണ്