Categories
Film News

മാലിക് ടീമില്‍ ഹോളിവുഡ് ബേസ്ഡ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ലീ വിറ്റാകര്‍

ഫഹദ്ഫാസില്‍ സിനിമ മാലിക് അണിയറയിലൊരുങ്ങുന്നു. ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് സിനിമ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി വലിയ ബജറ്റിലാണ് സിനിമ നിര്‍മ്മിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, മുന്‍കാലനായിക ജലജ എന്നിവരുമെത്തുന്നു.

അണിയറയില്‍ സാനു ജോണ്‍ വര്‍ഗ്ഗീസ് ഡി ഒപി, സുശിന്‍ ശ്യാം സംഗീതം, വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കര്‍ ടീം സൗണ്ട് ഡിസൈന്‍. ദേശീയ പുരസ്‌കാരജേതാവ് സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈന്‍. സംവിധാനവും തിരക്കഥയും കൂടാതെ മഹേഷ് നാരായണന്‍ തന്നെയാണ് എഡിറ്റിംഗും ചെയ്യുന്നത്.

പുതിയതായി ടീമിലേക്കെത്തുന്നത് ലീ വിട്ടാകര്‍, ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. പോപുലര്‍ സിനിമകളായ പേള്‍ ഹാര്‍ബര്‍, ജുറാസിക് പാര്‍ക് 3, ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 5, എക്‌സ് മെന്‍ അപോകാലിപ്‌സ്, ഇന്‍ടു ദ സറ്റോം, ലിവ് ഫ്രീ ഓര്‍ ഡൈ ഹാര്‍ഡ് തുടങ്ങിയ സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമകളായ ബാഹുബലി സീരീസ്, വിശ്വരൂപം സീരീസ്, തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്നിവയിലും സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഫഹദിന്റെ പ്രകടനം കണ്ടിഷ്ടപ്പെട്ടിട്ടാണ് വിട്ടാകര്‍ മാലികില്‍ ജോയിന്‍ ചെയ്തത്.

മാലിക് ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയാണ്. സെന്‍സിറ്റീവ് കോസ്റ്റല്‍ ഏരിയയില്‍ ന്യൂനപക്ഷ സമുദായത്തിനെതിരെ നടന്ന സ്ഥിരം ഭീഷണിയോടുള്ള പ്രതിരോധത്തിന്റെ കഥ. 2020 ആദ്യപകുതിയോടെ സ്‌ക്രീനുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.