Categories
Film News

ഹിഗ്വിറ്റ : സുരാജ് വെഞ്ഞാറമൂട്, വെങ്കടേഷ് പ്രധാന കഥാപാത്രങ്ങളാകുന്നു

സുരാജും യുവനടന്‍ വെങ്കടേഷും ഹിഗ്വിറ്റ എന്ന് പേരി
ട്ടിരിക്കുന്ന സിനിമയില്‍ ഒന്നിക്കുന്നു. കഴിഞ്ഞ ദിവസം ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കികൊണ്ട് പ്രൊജക്ട് പ്രഖ്യാപിച്ചു. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് സുകുമാരന്‍, സൗബിന്‍ ഷഹീര്‍, സണ്ണിവെയ്ന്‍ എന്നിവര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു.

ഹിഗ്വിറ്റ എഴുതി സംവിധാനം ചെയ്യുന്ന നവാഗതനായ ഹേമന്ത് ജി നായര്‍ ആണ്. ബോബി താര്യര്‍, സജിത് അമ്മാന്‍ എന്നിവര്‍ ചേര്‍ന്ന് സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.

സുരാജിനൊപ്പം വെങ്കടേഷ് സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വെങ്കടേഷ് ശ്രദ്ധിക്കപ്പെട്ടത്. വിധു വിന്‍സന്റ് ഒരുക്കിയ സ്റ്റാന്റ് അപ്പ് എന്ന സിനിമയിലും നായകരില്‍ ഒരാളായി താരമെത്തുന്നു.