Categories
Film News

ഹേ സിനാമിക : ആദ്യ ​ഗാനം ജനുവരി 14നെത്തും

ദുൽഖർ സൽമാന്റെ പുതിയ തമിഴ് സിനിമ ഹേ സിനാമികയിലെ ആദ്യ ​ഗാനം ജനുവരി 14ന് പൊങ്കലിനോടനുബന്ധിച്ച് റിലീസ് ചെയ്യുന്നു. ദുൽഖർ എത്തുന്ന ഒരു പോസ്റ്റർ റിലീസ് ചെയ്ത് കൊണ്ട് അണിയറക്കാർ ഇക്കാര്യം അറിയിച്ചിരിക്കുന്നു. പോപുലർ ഡാൻസ് കൊറിയോ​ഗ്രാഫർ ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേയ് സിനാമിക.

റൊമാന്റിക് കോമഡി എന്റർടെയ്നർ ആണ് സിനിമ. കാജൽ അ​ഗർവാൾ, അതിഥി റാവു ഹൈദാരി എന്നിവരാണ് നായികമാരായെത്തുന്നത്. ദുൽഖർ , യാസൻ എന്ന കഥാപാത്രമായെത്തുന്നു. കാജൽ, മലർവിഴി, അതിഥി മൗന എന്നീ കഥാപാത്രങ്ങളുമാകുന്നു. ഇതാദ്യമായാണ് മൂവരും സിനിമയിൽ ഒന്നിക്കുന്നത്.

കാർകി തിരക്കഥ ഒരുക്കിയ ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത് ​96ഫെയിം ​ഗോവിന്ദ് വസന്തയാണ്. സിനിമാറ്റോ​​ഗ്രഫി പ്രീത ജയരാമൻ ഒരുക്കിയിരിക്കുന്നു. ജിയോ സ്റ്റുഡിയോ സിനിമ നിർമ്മിക്കുന്നു. ഇവരുടെ തമിഴിലെ ആദ്യസിനിമയാണിത്.

ഫെബ്രുവരി 25ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഇതിനോടകം തന്നെ അണിയറക്കാർ അറിയിച്ചിട്ടുണ്ട്.