Categories
Film News

കുഞ്ചാക്കോ ബോബന്‍ ചിത്രം അഞ്ചാം പാതിരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കുഞ്ചാക്കോ ബോബന്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനൊപ്പം എത്തുന്നുവെന്ന് നേരത്തേ അറിയിച്ചിരുന്നു. സിനിമയുടെ ടൈറ്റിലും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും നിവിന്‍ പോളി ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തു. അഞ്ചാം പാതി എന്ന് പേരിട്ടിരിക്കുന്ന സിനിമ ത്രില്ലര്‍ ആണ്, മിഥുന്‍ മാനുവല്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഇതാദ്യമായാണ് സംവിധായകന്‍ ഇത്തരമൊരു സിനിമയുമായെത്തുന്നത.

കുഞ്ചാക്കോ ബോബനെ കൂടാതെ ഷറഫുദ്ദീന്‍, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ് , ജിനു ജോസഫ് എന്നിവരും സിനിമയിലുണ്ട്. അണിയറയില്‍ ഷൈജു ഖാലിദ് സിനിമാറ്റോഗ്രാഫരും, സുഷിന്‍ ശ്യാം മ്യൂസികും ഒരുക്കുന്നു. സൈജു ശ്രീധരന്‍ ആണ് എഡിറ്റിംഗ്.

ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന സിനിമ സെന്റ്രല്‍ പിക്‌ചേഴ്‌സ് കേരളത്തില്‍ റിലീസ് ചെയ്യും. ആഗസ്റ്റ് 1ന് സിനിമയുടെ ചിത്രീകരണം തുടങ്ങുകയാണ്.