Categories
Film News

ജയറാം ചിത്രം മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറിലെ പുതിയ ഗാനം

ജയറാമിന്റെ പുതിയ സിനിമ മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ റിലീസിംഗിനൊരുങ്ങുകയാണ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഷാനി ഖാദറിന്റേതാണ്. വിനോദചിത്രമാണ് സിനിമ. നടന്‍ ദിലീപിന്റെ സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാരിപ്പോള്‍. ജയറാം, ഊഴം ഫെയിം ദിവ്യ പിള്ള എന്നിവരെത്തുന്ന ഒരു റൊമാന്റിക് ട്രാക്കാണ്. വിഷ്ണു മോഹന്‍ സിതാര ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. സമീര്‍ ഹഖ് ആണ് സിനിമാറ്റോഗ്രാഫര്‍.

മൈ ഗ്രേറ്റ് ഫാദറിന്റെ ഭാഗമായി വലിയ താരനിര തന്നെ അണിനിരക്കുന്നു. ബൈജു, വിജയരാഘവന്‍, സെന്തില്‍ കൃഷ്ണ, സുരഭി സന്തോഷ്, ഷറഫുദ്ദീന്‍, ധര്‍മ്മജന്‍, ദിലീഷ് പോത്തന്‍, സാജന്‍ പള്ളുരുത്തി, ആശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, മല്ലിക സുകുമാരന്‍ എന്നിവര്‍. യുവതാരം ഉണ്ണി മുകുന്ദന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട് സിനിമയില്‍.

ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവര്‍ അച്ചിച്ച സിനിമാസിന്റേയും മലയാളം മൂവി മേക്കേഴ്‌സിന്റേയും ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സിനിമ റിലീസ് ചെയ്യുന്നത് റാഹ ഇന്റര്‍നാഷണല്‍ ശ്രീ സെന്തില്‍ പിക്‌ചേഴ്‌സ് റിലീസിലൂടെയാണ്.