Categories
gossip

ഹെലന്‍ ഹിന്ദി റീമേക്കില്‍ ജാഹ്നവി കപൂര്‍

തമിഴ് വെര്‍ഷന് പിറകെ ഹെലന്‍ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ജാഹ്നവി കപൂര്‍ സിനിമയുടെ ഹിന്ദി വെര്‍ഷനില്‍ അഭിനയിക്കുന്നു. ജാഹ്നവിയുടെ അച്ഛന്‍ ബോണി കപൂറും സീ സ്റ്റുഡിയോസും സിനിമ നിര്‍മ്മിക്കുന്നു. സംവിധായകന്റെ പേര്, മ്റ്റ് അണിയറക്കാര്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നവാഗതനായ മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന്‍ സര്‍വൈവല്‍ ത്രില്ലര്‍ സിനിമയാണ്. സംവിധായകന്‍ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബില്‍ ബാബു തോമസ് എന്നിവരോടൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രം അവതരിപ്പിച്ച സിനിമയില്‍ ലാല്‍ താരത്തിന്റെ അച്ഛനായെത്തുന്നു. സാധാരണ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച സിനിമയായിരുന്നു.

തമിഴില്‍ ചിത്രത്തിന് പേരിട്ടിട്ടില്ല, കീര്‍ത്തി പാണ്ഡ്യന്‍, തുമ്പ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച, നായികയാകുന്നു. അരുണ്‍ പാണ്ഡ്യന്‍ ലാല്‍ ചെയ്ത കഥാപാത്രമായെത്തുന്നു. ഗോകുല്‍ സംവിധാനം ചെയ്തിരിക്കുന്നു.