കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സിനിമ ഹെലന് വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്യുകയാണ്. അണിയറക്കാര്‍ പറഞ്ഞതനുസരിച്ച് തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലെ റൈറ്റ്സുകള് വിറ്റിരിക്കുന്നു. ഹിന്ദി വെര്‍ഷനില്‍ ജാഹ്നവി കപൂര്‍ നായികയാകുന്നുവെന്ന് അറിയിച്ചിരുന്നു. ജാഹ്നവിയുടെ അച്ഛന് ബോണി കപൂര്‍, സീ സ്റ്റുഡിയോസ് എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്റെ പേരോ മറ്റ് ടീമംഗങ്ങളേയോ അറിയിച്ചിട്ടില്ല.
തമിഴില്‍, കീര്‍ത്തി പാണ്ഡ്യന്, തുമ്പ ഫെയിം നായികയാകുന്നു. അവരുടെ അച്ഛന് അരുണ്‍ പാണ്ഡ്യന് തന്നെയാണ് സിനിമയില്‍ ലാല്‍ ചെയ്ത അച്ഛന് വേഷം ചെയ്യുന്നത്. ഗോകുല്‍ സിനിമ സംവിധാനം ചെയ്യുന്നു. ഇതര്കുതാനേ ആശൈപാട്ടൈ ബാലകുമാര, ജംഗ, കാശ്മോര എന്നീ സിനിമകള്‍ ചെയ്തിട്ടുണ്ട്. ചിത്രീകരണം ഇതിനോടകം തന്നെ പകുതിയായിട്ടുണ്ട്.
നവാഗതനായ മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന് ഒരു സര്‍വൈവല്‍ ത്രില്ലര്‍ സിനിമയാണ്. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ സിനിമ കഴിഞ്ഞ വര്‍ഷം നവംബറില്‍ റിലീസ് ചെയ്തു. മികച്ച തിയേറ്റര്‍ പ്രദര്‍ശനം നേടിയ സിനിമ നിരൂപകരും സാധാരണ പ്രേക്ഷകരും ഒരേ പോലെ സ്വീകരിച്ചു.
ഹിന്ദി, തമിഴ് റീമേക്ക് ജോലികള്‍ ആരംഭിച്ചെങ്കിലും തെലുഗ്, കന്നഡ വെര്‍ഷനുകളെ കുറിച്ച് കൂടുതല്‍ വിവരം ലഭ്യമല്ല.