സൂപ്പർഹിറ്റ് മലയാളം സിനിമ ഹെലന് തമിഴിൽ അൻബിർകിനിയൽ എന്ന പേരിലെത്തുകയാണ്. പ്രശസ്ത താരം അരുൺ പാണ്ഡ്യൻ, മകൾ കീർത്തി പാണ്ഡ്യൻ , തുമ്പ ഫെയിം പ്രധാന കഥാപാത്രങ്ങളാകുന്നു. ഗോകുൽ സംവിധാനം ചെയ്യുന്നു. രൗതിരം, ഇതാർക്കുതാനേ ആസൈപട്ടൈ ബാലകുമാര,ജംഗ, കാശ്മോര എന്നിവ സംവിധായകന്റെ മുൻ സിനിമകളാണ്. സിനിമയുടെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ.
ഹെലൻ നവാഗതനായ മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത സിനിമയാണ്. അന്ന ബെൻ ടൈറ്റിൽ റോളിലെത്തിയ സിനിമയിൽ കഥാപാത്രത്തിന്റെ അച്ഛനായി ലാൽ എത്തി. സിനിമാറ്റോഗ്രാഫർ മഹേഷ് മുത്തുസാമി, സംഗീതസംവിധായകൻ ജാവേദ് റിയാസ്, എഡിറ്റർ പ്രദീപ് ഇ രാഘവ് എന്നിവരാണ് അണിയറയിൽ.
ഹെലൻ , പ്രേക്ഷകരുടേയും നിരൂപകരുടേയും നല്ല പ്രതികരണം ഏറ്റുവാങ്ങിയ സിനിമയായിരുന്നു. അന്ന ബെന്റെ ചിത്രത്തിലെ പ്രകടനം കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ സ്പെഷൽ ജൂറി പരാമർശം താരത്തിന് നേടികൊടുത്തു. സർവൈവൽ ത്രില്ലറായിട്ടുള്ള ,സിനിമ ഭാഷാഭേദമന്യേ സ്വീകരിക്കപ്പെട്ടു. ,തെലുഗിലേക്കും ഹിന്ദിയിലേക്കും സിനിമ റീമേക്ക ചെയ്യുന്നുണ്ട്. ജാഹ്നവി കപൂർ, അനുപമ പരമേശ്വരൻ എന്നിവർ നായികമാരാകുന്നു.