Categories
Film News

പ്രേക്ഷക മനസ് കീഴടക്കാൻ മമ്മൂട്ടി ചിത്രം പേരൻപ്; ചിത്രത്തിലെ ഹൃദയസ്പർശിയായ രംഗം കാണാം

ചലച്ചിത്ര മേളകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മൂട്ടിയെന്ന മഹാ ന‍ടന്റെ തമിഴ് ചിത്രം പേരൻപാണിപ്പോഴെങ്ങും ചർച്ചാ വിഷയം.
പേരൻപിലെ ഹൃദയസ്പർശിയായ ഒരു രംഗം പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ റാം. മമ്മൂട്ടിയും സാധനയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത് ,
പിണങ്ങിയിരിയ്ക്കുന്ന പാപ്പയായി അമുദയും , അമുദമെന്ന കഥാപാത്രമായി മമ്മൂട്ടിയും പ്രേക്ഷക ഹൃദയങ്ങളെ സ്വാധീനിക്കുമെന്നുറപ്പ് .
റാം പുറത്ത് വിട്ട വീഡീയോയിൽ പിണങ്ങിയിരിക്കുന്ന പാപ്പയും , പാപ്പയെ ചിരിപ്പിക്കാനെത്തുന്ന പട്ടിക്കുട്ടിയായി മമ്മൂട്ടിയുടെയും അതിശയിപ്പിക്കുന്ന പ്രകടനം കാണാം.
തങ്കമീൻകൾക്കും തരമണിക്കും ശേഷം പ്രശസ്ത സംവിധായകൻ റാമിന്റെതായി പുറത്തിറങ്ങുന്ന ചിത്രമെന്ന ഖ്യാതിയുമായാണ് പേരൻപിന്റെ വരവ്.
സ്പാസ്റ്റിക് പാരാലിസിസ് എന്ന അവസ്ഥയിലൂടെ  കടന്ന് പോകുന്ന പാപ്പയുടെയും അവളുടെ അച്ഛനായെത്തുന്ന അമുദവുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് .
ഗോലയിൽ  നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ‌ പ്രദർശനത്തിനെത്തിയ പേരൻപിന് മികച്ച പ്രതികരണമാണ് ലഭിയ്ച്ചത്.
കാണികളുടെ അഭ്യർഥന മാനിച്ച് അന്ന് 2 തവണ പേരൻപ് ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു .മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച് കഥാപാത്രങ്ങളിലൊന്നായിരിക്കും പേരൻപിലെ കഥാപാത്രം.