ജയരാജ് ചിത്രം ഹാസ്യം നിരവധി പുരസ്കാരം സ്വന്തമാക്കി. ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രമിപ്പോള്‍. പ്രശസ്ത താരം ഹരിശ്രീ അശോകന് ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. ജൂലൈ 18മുതല്‍ 27 വരെ നടക്കാനിരിക്കുന്ന ഫെസ്റ്റിവല്‍ പനോരമ സെക്ഷനില്‍ ചിത്രത്തിന്റെ സ്ക്രീനിംഗ് നടക്കും.
ഹാസ്യം സംവിധായകന് ജയരാജിന്റെ നവരസ സീരീസിലെ എട്ടാമത് സിനിമയാണ്. ശാന്തം, കരുണം, ബീഭത്സം, അത്ഭുതം, വീരം, ഭയാനകം, രൗദ്രം, എന്നിവയാണ് മറ്റു സിനിമകള്‍. ഇതില്‍ അത്ഭുതം റിലീസ് ചെയ്തിട്ടില്ല. ഇതില്‍ ഭയാനകം, രൗദ്രം എ്ന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭയാനകം ജയരാജിന് മികച്ച സംവിധായകന്, മികച്ച തിരക്കഥ എന്നീ ദേശീയപുരസ്കാരങ്ങള്‍ നേടികൊടുത്തു.
ഹാസ്യം ജയരാജ്് തിരക്കഥ ഒരുക്കിയ ഡാര്‍ക്ക് കോമഡി ആണ്. ജാപ്പന് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഹരിശ്രീ അശോകനെത്തുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവയവങ്ങളും മറ്റും എത്തിക്കുന്ന ജോലിയാണ് ചെയ്യുന്നത്. സബിത ജയരാജ്, ഷൈനി സാറ, കെപിഎസി ലീല, ഉല്ലാസ് പന്തളം, വാവച്ചന്, പിഎം മാധവന് എന്നിവരും കഥാപാത്രങ്ങളായെത്തുന്നു. വിനോദ് ഇലമ്പള്ളി ക്യാമറ.