പ്രശസ്ത നടന് ഹരീഷ് പേരടി മലയാളസിനിമ ഐസ് ഒരതിയില് നായകനായെത്തുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കി. നിര്‍മ്മല്‍ പാലാഴി, ആശ അരവിന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അഖില്‍ കാവുങ്ങല്‍ തിരക്കഥ ഒരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നതും ഇദ്ദേഹമാണ്. പുനത്തില്‍ പ്രൊഡക്ഷന്‍സ്, ബോധി കൂള്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറില്‍ കെആര്‍ ഗിരീഷ്, നൗഫല്‍ പുനത്തില്‍ എന്നിവര്‍ ചിത്രം നിര്‍മ്മിക്കുന്നു.
രാഹുല്‍ സി വിമല സിനിമാറ്റോഗ്രാഫി, ഗിരീശന് എസി സംഗീതം, രാകേഷ് അശോക എഡിറ്റിംഗ്, മുരളി ബേപ്പൂര്‍ ആര്‍ട് ഡയറക്ടര്‍ എന്നിവരാണ് അണിയറയില്‍. ബിനു പപ്പു, പ്രദീപ് ബാലന്, ഹനീഫ് ബേബി, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സാവിത്രി ശ്രീധരന്, കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
മലയാളത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഹരീഷ് പേരടി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്- മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം നിരവധി സിനിമകളില്‍ എത്തി. ഞാന്‍, ലോഹം, വിശുദ്ധന്, പുലിമുരുകന് എന്നിവയെല്ലാം. ഷൈലോക്കിലാണ് അവസാനമെത്തിയത്.