Categories
Film News

ഹാപ്പി സര്‍ദാര്‍ പുതിയ ഗാനം ഞാനാകും പൂവില്‍, മെലോഡിയസ് ഗാനം

കാളിദാസ് ജയറാം, സിദ്ദി ചിത്രം ഹാപ്പി സര്‍ദാര്‍ നിരവധി സംസ്‌കാരങ്ങളുടെ സംഗമമാണ് .ചിത്രത്തില്‍ നിന്നും റിലീസ് ചെയ്തിരിക്കുന്ന പുതിയ ഗാനം മെലോഡിയസ് റൊമാന്റിക് ഗാനമാണ്. കാളിദാസ് ജയറാമിന്റെ കഥാപാത്രം സര്‍ദാര്‍, വധുവിന്റെ അച്ഛന്‍ സിദ്ദീഖ്, അനുനയിപ്പിക്കാനായി ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ നാലാമത്തെ മകളും തന്റെ സ്വപ്‌നങ്ങള്‍ ചതച്ചരച്ച് കൊണ്ട് സ്വന്തം ഇഷ്ടപ്രകാരം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നല്ലാതെ വിവാഹം കഴിക്കാനൊരുങ്ങുകുകയാണ്.

സിതാര കൃഷ്ണകുമാര്‍ ആലപിച്ചിരിക്കുന്ന ഗാനം, ചിത്രത്തിലെ ചില നല്ല മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്നു. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന, സുദീപ്, ഗീതിക സംവിധാനം ചെയ്യുന്ന സിനിമയില്‍ സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ജാവേദ് ജെഫ്രി, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട്, എന്നിവര്‍ എത്തുന്ന സിനിമ ഈ മാസം റിലീസ് ചെയ്യാനിരിക്കുകയാണ്.