Categories
Film News

രക്തത്തിൽ കുളിച്ച് തോക്കുമേന്തി ഹൻസിക ; മഹായുടെ പോസ്റ്റർ പുറത്ത്

മഹായെന്ന ചിത്രത്തിന്റെ പോസ്റ്ററിലൂടെ വിവാദങ്ങളുയർത്തിയ നടി ഹൻസിക നായികയാകുന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററും പുറത്ത് .
സന്യാസി  വേഷത്തിൽ കഞ്ചാവ്  വലിക്കുന്ന ഹൻസികയുടെ ചിത്രത്തിന്റെ പോസ്റ്റർ ഉണ്ടാക്കിയ വിവാദങ്ങൾ അടങ്ങുന്നതിന് മുൻപാണ് അടുത്ത പോസ്റ്ററും എത്തിയിരിക്കുന്നത്.
രക്തത്തിൽ കുളിച്ച് കയ്യിലൊരു തോക്കുമേന്തി നിൽക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന പോസ്റ്റർ. പുറത്തിറങ്ങിയ പോസ്റ്ററിൽ ഹൻസിക സുന്ദരിയാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
സന്യാസി വേഷത്തിലുള്ള പോസ്റ്ററിന് എതിരെ വൻ ജനരോഷമുണ്ടായപ്പോഴും താരം അതിനെയൊക്കെ പുച്ഛിച്ച്  തള്ളുകയാണ് ചെയ്തിരുന്നത്.  ഹിന്ദു മത വികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ നിരവധി ഹിന്ദു സംഘടനകളടക്കം രംഗത്ത് വരികയും കേസ് കൊടുക്കുകയും ചെയ്തത്.
നവാഗതനായ ആർ ജമീലാണ് മഹാ സംവിധാനം ചെയ്യുന്നത് . ആക്ഷൻ ത്രില്ലർ സ്വഭാവമുള്ളതാണ് ചിത്രമെന്ന്  സംവിധായകൻ വ്യക്തമാക്കിയിരുന്നു. ബാത് ടബ്ബിലെ രക്തം കലർന്ന വെള്ളത്തിൽ കിടക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുതിയ പോസ്റ്ററിന് വിമർശനങ്ങൾക്ക് പകരം സ്വീകാര്യതയാണ് ലഭിക്കുന്നത്.