പോസ്റ്റർ വിവാ​ദങ്ങളും , മതവികാരം വ്രണപ്പെടുത്തുമെന്നുള്ള പരാതികൾ ഇന്ന് സ്ഥിരമായി കേട്ട്കൊണ്ടിരിക്കുന്ന ഒന്നായിമാറിക്കഴിഞ്ഞു.

ആ ​ഗണത്തിലേക്ക് പുതുതായി എത്തിയിരിക്കുന്നത് ഹൻസിക മോട് വാണി അഭിനയിക്കുന്ന മഹായാണ് . നവാ​ഗതനായ യു ആർ ജമീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാ. ഈ തമിഴ് ചിത്രത്തിനെതിരെ അനേകം പരാതികളാണ് ലഭിച്ചിരിക്കുന്നത്.

മഹായുടെ പോസ്റ്ററുകളിൽ സിംഹാസനത്തിൽ മറ്റ് സന്യാസിമാർക്കിടയിലിരുന്ന് പുക വലിക്കുന്ന ഹൻസികയാണുള്ളത്, ഇത് സന്യാസിമാരെ അധിക്ഷേപിക്കുന്നതിനാ തുല്യമാണെന്നും , വർ​ഗീയത പടർത്തുന്നതാണ് ഇത്തരം ചിത്രങ്ങളെന്നും വ്യകാതമാക്കി പിഎംകയുടെ ജാനകീ രാമനാണ് പരാതി കൊടുത്തിരിക്കുന്നത്.

കലാരൂപത്തെ മതത്തിലേക്ക് വലിച്ചിഴക്കരുതെന്നും വ്യത്യസ്തത മാത്രമാണ് ആ​ഗ്രഹിച്ചതെന്നും വിശദമാക്കി ജമീലും രം​ഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ സാപിൾ മാത്രമാണെന്നും ബാക്കിയുള്ളവ കാണാൻ കിടക്കുന്നതേ ഉള്ളൂ എന്ന് പറഞ്ഞാണ് ഹൻസിക മോട്വാണി തന്റെ നിലപാട് വ്യകാതമാക്കിയിരിക്കുന്നത്. തമിഴിലും , തെലുങ്കിലും നിറഞ്ഞ് നിൽക്കുന്ന താര്തതിന്റെ മറുപടികേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Published by eparu

Prajitha, freelance writer