സക്കറിയ സംവിധാനം ചെയ്യുന്ന ഹലാൽ ലവ് സ്റ്റോറി ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 15ന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ്. പ്രധാന കഥപാത്രങ്ങളായി ഇന്ദ്രജിത്, ജോജു ജോർജ്ജ്,ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും അതിഥി വേഷത്തിൽ പാർവ്വതി, സൗബിൻ ഷഹീർ എന്നിവരുമെത്തുന്നു.ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന് എന്നിവർ ചേർന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.
സിനിമ നിർമ്മിക്കാനായി ഒരു കൂട്ടം ചെറുപ്പക്കാർ ശ്രമിക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ, മുഹ്സിൻ പരാരിയുമായി ചേർന്നാണ്. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും ചെയ്യുന്നു.ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയന്, യാക്സൻ ഗാരി പെരേര, നേഹ എന്നിവർ ചേർന്ന് സംഗീതമൊരുക്കുന്നു.