സൂഫിയും സുജാതയും , സീ യു സൂൺ എന്നീ സിനിമകൾക്ക് ശേഷം നേരിട്ട് ഒടിടി റിലീസിന് എത്തുകയാണ് സുഡാനി ഫ്രം നൈജീരിയ ഫെയിം സക്കറിയയുടെ ഹലാൽ ലവ് സ്റ്റോറി. ഒക്ടോബർ 15ന് സിനിമ പ്രീമിയർ ചെയ്യും. ഉടൻ തന്നെ ഔദ്യോഗികപ്രഖ്യാപനമുണ്ടാവും
ഇന്ദ്രജിത്, ജോജു ജോര്‍ജ്ജ്, ഗ്രേസ് ആന്റണി, സൗബിൻ ഷഹീർ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലാൽ ലവ് സ്റ്റോറിയിൽ അതിഥി താരമായി പാർവ്വതിയുമെത്തുന്നു. മലയാളത്തിൽ ആദ്യമായാണ് താരം അതിഥിവേഷത്തിലെത്തുന്നത്.
സക്കറിയ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സക്കറിയയും മുഹ്സിൻ പരാരിയും ചേർന്നൊരുക്കുന്നു. അണിയറയിൽ സിനിമാറ്റോഗ്രാഫർ അജയ് മേനോൻ, എഡിറ്റർ സൈജു ശ്രീധരൻ, ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതമൊരുക്കിയിരിക്കുന്നു.
ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷാദ് അലി എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.