ഹലാൽ ലവ് സ്റ്റോറി ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ 15ന് ചിത്രത്തിന്റെ പ്രീമിയർ തുടങ്ങുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സുഡാനി ഫ്രം നൈജീരിയ സംവിധായകൻ സക്കറിയയുടെ സിനിമയാണിത്. മുഹ്സിൻ പരാരിയുമായി ചേർന്ന് സംവിധായകൻ തന്നെയാണ് ഹലാൽ ലവ് സ്റ്റോറി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അണിയറയിൽ അജയ് മേനോൻ ഡിഒപി, എഡിറ്റർ സൈജു ശ്രീധരൻ, ബിജിബാൽ, ഷഹബാസ് അമൻ സംഗീതം എന്നിവരാണുള്ളത്.
ആഷിഖ് അബു, ജസ്ന ആഷിം, ഹർഷാദ് അലി എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.