അമിതാഭ് ബച്ചന്, ആയുഷ്മാന്‍ ഖുറാന ടീം ഒന്നിക്കുന്ന ഗുലാബോ സിതാബോ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. ജൂണ്‍ 12ന് ചിത്രത്തിന്റെ പ്രീമയര്‍ നടക്കും. അതേ സമയം സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. വാടകക്കാരനും അദ്ദേഹത്തിന്റെ പ്രായമുള്ള ഭൂവുടമയുടേയും രസകരമായ കഥയാണ് ചിത്രം പറയുന്നത്.
ബാങ്കി എന്ന കഥാപാത്രമായി ആയുഷ്മാന്‍ ഖുറാനയും മിര്‍സ എന്ന ലാന്ഡ്ലോര്ഡായി ബച്ചനുമെത്തുന്നു. വിജയ് രാസ്, ബ്രിജേന്ദ്ര കാല, ഫാറുഖ് ജാഫര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്തിരിക്കുന്ന ഗുലാബോ സിതാബോ എഴുതിയിരിക്കുന്നത് ജൂഹി ചതുര്‍വേദി ആണ്.എഴുത്തുകാരനും സംവിധായകനും മുമ്പ് വിക്കി ഡോണര്‍, പികു, ഒക്ടോബര്‍ തുടങ്ങിയ സിനിമകള്‍ക്ക് ഒന്നിച്ചിട്ടുണ്ട്. ഷൂജിത്, ജൂഹി ടീം വിക്കി ഡോണര്‍ എന്ന സിനിമയിലും ആയുഷ്മാനൊപ്പവും അമിതാഭ് ബച്ചനൊപ്പം പികു എന്ന സിനിമയിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. രണ്ട് ചിത്രങ്ങളും വന്‍വിജയങ്ങളായിരുന്നു. കൂടാതെ ദേശീയതലത്തില്‍ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ആദ്യമായി രണ്ടു താരങ്ങളേയും സംവിധായകനും എഴുത്തുകാരനും ഒന്നിപ്പിക്കുന്ന സിനിമയ്ക്ക സ്വാഭാവികമായും പ്രതീക്ഷകളുമേറെയാണ്.