ഗിന്നസ് പക്രു നായകനായെത്തുന്ന ഇളയരാജ ട്രയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.
മാധവ് രാമദാസന് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മുമ്പ് അപ്പോത്തിക്കിരി, മേല്‍വിലാസം തുടങ്ങിയ സിനിമകള്‍ ചെയ്തിട്ടുണ്ടിദ്ദേഹം. ഇളയരാജയില്‍ പക്രു വനജന് എന്ന നായകവേഷത്തിലാണെത്തുന്നത്. ഗോകുല്‍ സുരേഷ് ബ്രയാന്‍ എന്ന കഥാപാത്രമാവുന്നു. മാധവ് രാമദാസന് തന്നെയാണ് കഥ ഒരുക്കിയിരിക്കുന്നത്. സുധീപ് ടി ജോര്‍ജ്ജ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഇളയരാജയില്‍ നീണ്ട ഒരു സഹതാരനിര തന്നെയുണ്ട്്. ദീപക്, ഹരിശ്രീ അശോകന്, കവിത നായര്‍, അനില്‍ നെടുമങ്ങാട് ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്, ജയരാജ് വാര്യര്‍, ആല്‍ഫി പഞ്ഞിക്കാരന്‍,ബിനിഷ് ബാബു, എന്നിവര്‍ സിനിമയിലുണ്ട്. ടെക്നികല്‍ വിഭാഗത്തില്‍ പാപ്പിനു ക്യാമറയും ,രതീഷ് വേഗ സംഗീതവും ചെയ്യുന്നു. ശ്രീനിവാസ കൃഷ്ണയാണ് എഡിറ്റര്‍. മുംബൈ സിനി ടാക്കീസിനൊപ്പം മൂവി മ്യൂസിക്കല്‍ കട്സ് സിനിമ അവതരിപ്പിക്കുന്നു.