Categories
Film News

ഗിന്നസ് പക്രുവിന്റെ ഫാന്‍സി ഡ്രസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പുറത്തിറക്കി

ഗിന്നസ് പക്രു അവസാനം അഭിനയിച്ചത് മാധവ് രാമദാസിന്റെ ഇളയരാജ എന്ന സിനിമയിലാണ്. പുതിയ സിനിമ ഫാന്‍സി ഡ്രസ് ആണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കി. ഗിന്നസ് പക്രു ഈ ചിത്രത്തിലൂടെ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ്.

പോസ്റ്റര്‍ പുറത്തിറക്കി കൊണ്ട് മമ്മൂക്ക ഗിന്നസ് പക്രുവിനും അണിയറക്കാര്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു.

ഗിന്നസ് പക്രുവും ഹരീഷ് കണാരനുമാണ് സിനിമയില്‍ മുഖ്യവേഷങ്ങളിലെത്തുന്നത്. രഞ്ജിത് സ്‌കറിയ എന്ന പുതുമുഖ സംവിധായകനാണ് സിനിമ ഒരുക്കുന്നത്. അജയ്കുമാറിനൊപ്പം സംവിധായകന്‍ തിരക്കഥയും ഒരുക്കിയിരിക്കുന്നു. പ്രദീപ് നായര്‍ സിനിമാറ്റോഗ്രാഫറും രതീഷ് വേഗ സംഗീതവും ചെയ്യുന്നു. വി സാജന്‍ ആണ് സിനിമ എഡിറ്റ് ചെയ്യുന്നത്. ജൂലൈയില്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഗിന്നസ് പക്രുവിന്റെ ഇളയരാജ യുഎഇ റിലീസ് ചെയ്തിരിക്കുകയാണ്.