കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ താരം ഗ്രേസ് ആന്റണി സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ് ക്‌നോളജ് എന്ന ഹ്രസ്വ ചിത്രത്തിലൂടെ. രണ്ട് പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഗ്രേസ് തന്നെയാണ്. അഹിന ആന്‍ഡ്രൂസ്, അനാഹിര മരിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 14മിനിറ്റ് ദൈര്‍ഘ്യമുണ്ട്.

ഗ്രേസ് ആന്റണിയുടെ റിയലിസ്റ്റിക് ഡയലോഗുകളും കുട്ടികളുടെ നിഷ്‌കളങ്കമായ അവതരണവുമാണ് ഹൈലൈറ്റ്. കുട്ടികളെ കൂടാതെ ഗ്രേസ്, നിരഞ്ജന അനൂപ് എന്നിവരും അവസാനഭാഗത്ത് എത്തുന്നു. എബി ടോം സിറിയക്, ഗ്രേസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. എബി ആണ് ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നതും. എഡിറ്റിംഗും കളറിംഗും ഷനൂബ് കറുവത്ത്, അജയ് കുഞ്ഞുമോന്‍ ക്യാമറയും ഒരുക്കിയിരിക്കുന്നു.

ഗ്രേസ് ആന്റണിയുടെ പ്രൊജക്ടുകള്‍ സക്കറിയയുടെ ഹലാല്‍ ലവ് സ്‌റ്റോറി, സാജന്‍ ബേക്കറി 1962 മുതല്‍ എന്നിവയാണ്…

Published by eparu

Prajitha, freelance writer