നിരവധി താരങ്ങള്‍ സംവിധായകരാവുകയാണ്. അക്കൂട്ടത്തില്‍ പുതിയതായെത്തുകയാണ് കുമ്പളങ്ങി നൈറ്റ്സ് ഫെയിം ഗ്രേസ് ആന്റണി.
അവരുടെ ഹ്രസ്വചിത്രം കെ ലോളഡ്ജ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുകയാണ്. അക്കു, മാളു എന്നീ രണ്ട് കുട്ടികളുടെ സൗഹൃദവും മറ്റുമാണ് പറയുന്നത്. അഹിന ആന്‍ഡ്രൂസ്, അനാഹിര മറിയ, നിരഞ്ജന അനൂപ്, ഗ്രേസ് ആന്റണി എന്നിവരും കഥാപാത്രങ്ങളാകുന്നു. സംവിധായിക തന്നെയാണ് എഴുതിയിരിക്കുന്തന്. എബി ടോം സിറിയക് നിര്‍മ്മാണത്തില്‍ ഗ്രേസിനൊപ്പം പങ്കാളിയാകുന്നു. സിനിമയുടെ പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത് എബി ആണ്. ഷനൂബ് കറുവാത്ത് ആണ് എഡിറ്റിംഗും, കളറിംഗും. ക്യാമറ കുഞ്ഞുമോന് സൗണ്ട് ഡിസൈന്‍ ടോണി ബാബു എന്നിവരും.
ടീസര്‍ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ട് സോഷ്യല്‍മീഡിയ പേജില്‍ ഗ്രേസ് കാണാനും ഷെയര്‍ ചെയ്യാനും ഇഷ്ടമായാല്‍ സബ്സ്ക്രൈബ് ചെയ്യാനും എഴുതിയിരിക്കുന്നു.
ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ 2016ലാണ് ഗ്രേസ് സിനിമകളിലേക്കെത്തിയത്. കാംബോജി, ജോര്‍ജ്ജേട്ടന്റെ പൂരം, ലക്ഷ്യം, പ്രതി പൂവന്‍കോഴി, തമാശ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു. പുതിയതായി വരാനിരിക്കുന്ന സിനിമകള്‍ ഹലാല്‍ ലവ് സ്റ്റോറി, സാജന് ബേക്കറി 1962മുതല്‍ എന്നിവയാണ്.