Categories
Film News

നിവിന്‍ പോളിയുടെ പടവെട്ടിന് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത

നിവിന്‍ പോളി പടവെട്ട് എന്ന സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. പുതുമുഖം ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. സിനിമയ്്ക്ക് സംഗീതമൊരുക്കുന്നതിനായി ഗോവിന്ദ് വസന്തയുമായി കരാറൊപ്പിട്ടതാണ് പുതിയ വാര്‍ത്ത.

തമിഴ് സിനിമാലോകത്തിലെ പ്രശസ്തനായ സംഗീതജ്ഞരില്‍ ഒരാളാണ് ഗോവിന്ദ് ഇപ്പോള്‍. 96 എന്ന സിനിമയുടെ ഗംഭീരവിജയത്തോടെ അദ്ദേഹം സിനിമാലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു. മലയാളം സിനിമയ്ക്കായി ഗോവിന്ദ് സംഗീതം ചെയ്യുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ്. ഹരം ആയിരുന്നു അദ്ദേഹം മലയാളത്തില്‍ ചെയ്ത അവസാനത്തെ മുഴുനീള സിനിമ. 2015ലായിരുന്നു സിനിമ റിലീസ് ചെയ്തത്.
നിവിന്‍ പോളി നാടന്‍ കഥാപാത്രമായാണ് പടവെട്ടിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ലിജു കൃഷ്ണ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുമ്പ് അദ്ദേഹം മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം ഒരുക്കിയിരുന്നു. അത് നിര്‍മ്മിച്ചത് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ് ആയിരുന്നു.
നിവിന്‍ പോളിയുടെ തുറമുഖം സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു ശേഷം പടവെട്ട് തുടങ്ങാനിരിക്കുകയാണ്.