Categories
Film News

ജിത്തു ജോസഫ് കാര്‍ത്തി സിനിമയില്‍ ഗോവിന്ദ് വസന്ത സംഗീതം നല്‍കുന്നു

കാര്‍ത്തിയുടെ പുതിയ സിനിമ മലയാൡ സംവിധായകന്‍ ജിത്തു ജോസഫ് ഒരുക്കുന്നു. കഴിഞ്ഞ ദിവസം പൂജയോടെ ചിത്രീകരണത്തിന് തുടക്കമായി. പേരിട്ടിട്ടില്ലാത്ത സിനിമയില്‍ കാര്‍ത്തി, ജ്യോതിക, സത്യരാജ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. പാരലല്‍ മൈന്റ്‌സ് നിര്‍മ്മിക്കുന്ന സിനിമ അവതരിപ്പിക്കുന്നത് വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ്.

ഗോവിന്ദ് വസന്ത സംഗീതസംവിധായകനായി സിനിമയുടെ ഭാഗമാകുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. 96ന്റെ വന്‍വിജയത്തിന് ശേഷം തമിഴ് സിനിമാലോകത്തെ വളരെ വേണ്ടപ്പെട്ട ആളായി ഗോവിന്ദ് മാറി. നിലവില്‍ നിരവധി പ്രൊജക്ടുകള്‍ അദ്ദേഹത്തിന്റെ കയ്യിലുണ്ട്. കുടുംബചിത്രമായ ജിത്തുജോസഫ് ചിത്രത്തിന്റെ ഭാഗമായി ഗോവിന്ദ് വസന്ത എത്തുന്നുവെന്നത് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

കാര്‍ത്തിയും ജ്യോതികയും സഹോദരങ്ങളായാണ് സിനിമയില്‍ എത്തുന്നത്. സത്യരാജ് ഇവരുടെ അച്ഛനായും. ജ്യോതിക ആദ്യമായാണ് സഹോദരനൊപ്പം സ്്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. മലയാളി താരം അന്‍സണ്‍ പോള്‍, ഹരീഷ് പേരടി, ഇളവരശു എന്നിവരും സിനിമയുടെ ഭാഗമാകുന്നു.