Categories
Film News

ഗൗതം മേനോന്റെ പുതിയ സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത

ഗൗതം മേനോൻ സിനിമകളിലെ സംഗീതം വളരെ ശ്രദ്ധേയമാണ്. ഏആർ റഹ്മാൻ, ഇളയരാജ, ഹാരിസ് ജയരാജ് തുടങ്ങി പ്രശസ്ത സംഗീതഞ്ജരുടെ സംഗീതം ഗൗതം മേനോൻ സിനിമകളിലുണ്ടായിരുന്നു. ഇത്തവണ സംവിധായകൻ 96 ഫെയിം ഗോവിന്ദ് വസന്തയ്ക്കൊപ്പമാണെത്തുന്നത്.

പുത്തം പുതു കാലൈ എന്ന ആന്തോളജി സിനിമയിലെ ഗൗതം മേനോൻ സെഗ്മെന്റിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് ആണ്. എംഎസ് ഭാസ്കർ, റിതു വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നു. അവരും നാനും ‌\ അവളും നാനും എന്നാണ് ചിത്രത്തിന്റെ പേര്.

പുത്തൻ പുതു കാലൈ അഞ്ച് ഷോര്‍ട്ട് ഫിലിമുകളടങ്ങിയതാണ്. സുധ കൊംഗാര, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ് ,സുഹാസിനി മണിരത്നം എന്നിവരുടെ ചിത്രങ്ങൾ. എല്ലാ സിനിമകളും 21ദിവസത്തെ ലോക്ഡൗൺ കാലയളവിൽ നടക്കുന്നവയാണ്.

സുധ കൊംഗാരയുടെ സിനിമ ഇളമൈ ഇതോ ഇതോ, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ, ഉർവശി, ജയറാം എന്നിവരെത്തുന്നു. കാർത്തിക് സുബ്ബരാജ് സെഗ്മെന്റ് മിറാകിൾ, ബോബി സിംഹ, പേട്ട ഫെയിം മുത്തുകുമാര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
സുഹാസിനിയുടെ സിനിമ കോഫീ എനിവൺ? സുഹാസിനിമ തന്നെയാണ് പ്രധാനകഥാപാത്രങ്ങളിൽ ഒരാളാകുന്നത്. അനു ഹാസൻ, ശ്രുതി ഹാസൻ എന്നിവരും താരത്തിനൊപ്പമെത്തുന്നു. രാജീവ് മേനോൻ സിനിമ റീയൂണിയൻ ആൻഡ്രിയ ജർമിയ, ഒകെ കൺമണി ഫെയിം ലീല സാംസൺ, സിഖിൽ ഗുരുചരൺ എന്നിവരെത്തുന്നു.
പുത്തംപുതുകാലൈ ഒക്ടോബർ 16ന് ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യുന്നു.