Categories
Film News trailer

ഗൗതമന്റെ രഥം ട്രയിലര്‍ കാണാം

കഴിഞ്ഞ ദിവസം നീരജ് മാധവിന്റെ പുതിയ സിനിമഗൗതമന്റെ രഥം ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ ട്രയിലര്‍ ഷെയര്‍ ചെയ്തു. ട്രയിലര്‍ നല്‍കുന്ന സൂചനകള്‍, സിനിമ തമാശനിറഞ്ഞ കുടുംബ ചിത്രമാണെന്നാണ്. ഗൗതമന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി നീരജ് എത്തുന്നു. അദ്ദേഹത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ് ഒരു കാര്‍ സ്വന്തമാക്കുക എന്നത്. അദ്ദേഹത്തിന്റെ കുടുംബം ഒരു ടാറ്റ നാനോ കാര്‍ വാങ്ങിയ ശേഷം കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

നവാഗതനായ ആനന്ദ് മേനോന്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. രഞ്ജി പണിക്കര്‍, ദേവി അജിത്,ബേസില്‍ ജോസഫ് ബിജു സോപാനം, വല്‍സല, എന്നിവരും സഹതാരങ്ങളായെത്തുന്നു. ബേസില്‍ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയാണ്.

ഗോദ,വെളിപാടിന്റെ പുസ്തകം ഫെയിം വിഷ്ണു ശര്‍മ്മ സിനിമാറ്റോഗ്രാഫര്‍. സംഗീതമൊരുക്കുന്നത് അങ്കിത് മേനോന്‍,എഡിറ്റിംഗ് അപ്പു ഭട്ടതിരി. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ് ഐസിഎല്‍ ഫിന്‍കോര്‍പ്പുമായി ചേര്‍ന്ന് സിനിമ അവതരിപ്പിക്കുന്നു.