Categories
Film News

ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ,സുധ കൊംഗാര, വിഘ്നേശ് ശിവന്‍ ടീമിന്റെ നെറ്റ്ഫ്ലിക്സ് ആന്തോളജി പാവ കഥൈഗൾ

ആമസോൺ പ്രൈം തമിഴ് ആന്തോളജി പുത്തം പുതു കാലൈ പ്രഖ്യാപിച്ചതിന് പിറകെ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്ന ആന്തോളജി സിനിമയാണ് പാവ കഥൈഗൾ. നാല് ഭാഗങ്ങളുള്ള ആന്തോളജി ഒരുക്കുന്നത് ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, സുധ കൊംഗാര, വിഘ്നേശ് ശിവൻ എന്നിവരാണ്. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

പാവ കഥൈഗൾ കോമൺ തീം അഭിമാനഹത്യയാണ്. വിഘ്നേശ് ശിവൻ ചിത്രത്തിന് ലവ് പണ്ണ ഉട്രാനും എന്ന് പേരിട്ടിരിക്കുന്നു. അഞ്ജലി, ബോളിവുഡ് താരം കൽകി കോച്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

മലയാളിതാരം കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ജിവി പ്രകാശിന്റെ സഹോദരി ഭവാനി ശ്രി എന്നിവരാണ് സുധ കൊംഗാരയുടെ സിനിമയിൽ, തങ്കം. ഈ ഭാഗത്തിന്റെ സംഗീതമൊരുക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ.

വെട്രിമാരന്റെ ഓർ ഇരവു, സായ് പല്ലവി, പ്രകാശ് രാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഗൗതം മേനോന്റെ സിനിമയിൽ വാൻമകൾ സംവിധായകനും, സിമ്രാനും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ആമസോൺ പ്രൈമിലെ പുത്തം പുതു കാലൈയിലും ഗൗതം വാസുദേവ് മേനോൻ, സുധ കൊംഗാര, സുഹാസിനി മണിരത്നം, കാർത്തിക് സുബ്ബരാജ്, രാജീവ് മേനോൻ എന്നിവരാണുള്ളത്. സിനിമ ഒക്ടോബർ 16ന് പ്രീമിയർ ചെയ്യും.