Categories
Film News

ഗൗതം മേനോൻ, അമല പോൾ, അതിഥി ബാലൻ, വിജയ് സേതുപതി ചിത്രം കുട്ടി സ്റ്റോറി; ഫസ്റ്റ്ലുക്ക് പോസ്റ്റർ കാണാം

തമിഴ് സംവിധായകരായ ഗൗതം വാസുദേവ് മേനോൻ, വെങ്കട്ട് പ്രഭു, എഎല്‍ വിജയ്, നളൻ കുമാരസ്വാമി എന്നിവർ ഒന്നിക്കുന്ന പുതിയ ആന്തോളജി സിനിമയാണ് കുട്ടി സ്റ്റോറി. ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമ ഇപ്പോൾ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം അണിയറക്കാർ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓൺലൈനിൽ റിലീസ് ചെയ്തു. അതിനൊപ്പം നാല് സംവിധായകരും അവരുടെ സിനിമകളിലെ ഒരു പ്രത്യേക റൊമാന്‍റിക് സീൻ വിശദീകരിക്കുന്ന ഒരു പ്രൊമോ വീഡിയോയും റിലീസ് ചെയ്യുകയുണ്ടായി.

കുട്ടി സ്റ്റോറിയിൽ അഭിനയിച്ചിരിക്കുന്നത് വിജയ് സേതുപതി, അതിഥി ബാലൻ, അമല പോള്‍, ഗൗതം മേനോൻ, മേഘ ആകാശ്, വിനോദ് കിഷൻ, സാക്ഷി അഗർവാള്‍, അമിതാഷ്, സംഗീത കൃഷ്, വരുൺ എന്നിവരാണ്. നളൻ കുമാരസ്വാമിയുടെ സെഗ്മെന്‍റിലാണ് അതിഥിയും വിജയ് സേതുപതിയും ദമ്പതികളായെത്തുന്നത്. ഗൗതം മേനോൻ, അമല പോൾ എന്നിവർ ഗൗതം മേനോൻ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നു. അമിതാഷ്, മേഘ ആകാശ് എഎൽ വിജയ് ചിത്രത്തിലും വെങ്കട്ട് പ്രഭുവിന്‍റെ സിനിമയിൽ വരുൺ, സാക്ഷി അഗർവാൾ എന്നിവരുമെത്തുന്നു.

കുട്ടി സ്റ്റോറി സിനിമാറ്റോഗ്രഫി മനോജ് പരമഹംസ, അരവിന്ദ് കൃഷ്ണ, ഷൺമുഖസുന്ദരം, ശക്തി ശരവണൻ എന്നിവരാണ് ഒരുക്കുന്നത്. സംഗീതം കാർത്തിക്, മധു, എഡ്വിൻ ലൂയിസ് വിശ്വനാഥ്, പ്രേംജി എന്നിവരും അന്തോണി, ശ്രീകർ , പ്രസാദ്, പ്രവീൺ കെ എൽ എന്നിവർ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

കുട്ടി സ്റ്റോറി ഫെബ്രുവരി 12ന് തിയേറ്ററുകളിലേക്കെത്തുകയാണ്.