Categories
Film News

​ഗൗതം മേനോൻ, രജിഷ വിജയൻ, ശ്രീനാഥ് ഭാസി എന്നിവർ ഒന്നിക്കുന്ന ലവ്ഫുള്ളി യുവേഴ്സ് വേദ

തമിഴ് സംവിധായകൻ‍ ​ഗൗതം വാസുദേവ് മേനോൻ, രജിഷ വിജയൻ, ശ്രീനാഥ് ഭാസി എന്നിവർ ഒന്നിക്കുന്ന ക്യാമ്പസ് ചിത്രം ലവ്‍ഫുള്ളി യുവേഴ്സ് വേദ. നവാ​ഗതനായ പ്ര​ഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബാബു വൈലത്തൂർ തിരക്കഥ ഒരുക്കുന്നു. തൊണ്ണൂറുകളിലെ ക്യാമ്പസിലെ സൗഹൃദവും രാഷ്ട്രീയവും റൊമാൻസുമെല്ലാം ആണ് സിനിമ പറയുന്നത്.

2018ൽ നാം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയെങ്കിലും ​ഗൗതം മേനോൻ ആദ്യമായാണ് മുഴുനീളവേഷത്തിലെത്തുന്നത്. വെങ്കടേഷ്, അനിഖ സുരേന്ദ്രൻ, ശ്രുതി ജയൻ, അപ്പാനി ശരത്, ഐഎം വിജയൻ, നിലിജ കെ ബേബി എന്നിവരാണ് മറ്റു താരങ്ങൾ. ഖോഖോ , സ്റ്റാന്റ് അപ്പ് ഫെയിം ടോബിൻ തോമസ് ഛായാ​ഗ്രഹണം, സം​ഗീതം രാഹുൽ രാജ് എന്നിവരാണ് അണിയറയിൽ.

രാധാകൃഷ്ണൻ കാലയിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് ആർ2 എന്റ്ര‍ടെയ്ൻമെന്റസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായിരിക്കുകയാണ്.