അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഫെബ്രുവരി 14ന് റിലീസ് ചെയ്യുകയാണ്. ഫഹദ് ഫാസില്‍, നസ്രിയ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഗൗതം വാസുദേവ് മേനോന്, സൗബിന് ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്, ദിലീഷ് പോത്തന്, അര്ജ്ജുന് അശോകന്, ശ്രീനാഥ് ഭാസി, എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ ട്രയിനര്‍ ആയാണ് ഫഹദ് ഫാസില്‍ എത്തുന്നത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്നു. കന്യാകുമാരിയില്‍ നിന്ന് തുടങ്ങി ആംസ്റ്റര്‍ഡാമില്‍ അവസാനിക്കുന്ന യാത്രയാണ് സിനിമ.
ഗൗതം മേനോന്റെ കഥാപാത്രം മുംബൈയില്‍ വച്ച് വിജു പ്രസാദിനെ കണ്ടുമുട്ടുന്നു. നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രത്തെയാണ് ഗൗതം മേനോന് അവതരിപ്പിക്കുന്നത്. നാം എന്ന സിനിമയില്‍ അതിഥിതാരമായെത്തിയിരുന്നുവെങ്കിലും മലയാളത്തില്‍ ആദ്യമായാണ് മുഴുനീളകഥാപാത്രമായെത്തുന്നത്.