Categories
Film News

​കപ്പേള റീമേക്ക് അവകാശം സ്വന്തമാക്കി ​ഗൗതം മേനോൻ

മലയാളചിത്രം കപ്പേള റീമേക്ക് അവകാശം ​തമിഴ് സംവിധായകൻ ​ഗൗതം മേനോൻ. തമിഴ് വെർഷൻ സംവിധാനവും ചെയ്യുന്നുണ്ടോയെന്ന് അറിയിച്ചിട്ടില്ല. ഇത് കൂടാതെ , അടുത്തിടെ റിലീസ് ചെയ്ത കന്നഡ സിനിമ ​ഗരുഡ ​ഗമന ഋഷഭ വാഹന എന്ന സിനിമയുടെ റീമേക്ക് അവകാശവും ​ഗൗതം മേനോൻ സ്വന്തമാക്കിയിരുന്നു.

മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള, ​ഗ്രാമത്തിൽ നിന്നുമുള്ള യുവതി പ്രത്യേക സാഹചര്യത്തിൽ അകപ്പെടുകയും അവിടെ നിന്നും രക്ഷപ്പെടുന്നതിനുമുള്ള ശ്രമങ്ങളുമാണ് പറയുന്നത്. അന്ന് ബെൻ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം സ്വന്താക്കുകയും, മുഹമ്മദ് മുസ്തഫ മികച്ച നവാ​ഗതസംവുധായകനുള്ള പുരസ്കാരവും ചിത്രത്തിലൂടെ സ്വന്തമാക്കി.

തെലു​ഗിലും കപ്പേള റീമേക്ക് ചെയ്യുന്നു. സിതാര എന്റർടെയ്ൻമെന്റ്സ് , അല വൈകുണ്ഠപുരംലോ , ജെഴ്സി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്.