തമിഴ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രം 96ല്‍ തൃഷയുടെ ചെറുപ്പം അവതരിപ്പിച്ച ഗൗരി കൃഷ്ണ മലയാളത്തിലെത്തുകയാണ്. അനുഗൃഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ. സണ്ണി വെയ്നിന്റെ നായികയായാണ് താരം മലയാളത്തിലേക്കെത്തുന്നത്.സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. സണ്ണി വെയ്ന്‍ ലൊക്കേഷനില്‍ നിന്നുള്ള സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരുന്നു.
ഗൗരിയുടെ 96ലെ കഥാപാത്രം ജാനു വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. താരം ഇപ്പോള്‍ മലയാളത്തിലേക്ക് അനുഗൃഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ എത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് എന്നിവരും ചിത്രത്തിലുണ്ട്.
പ്രിന്‍സ് ജോയ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. തുഷാര്‍ എസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്, നവീന്‍ ടി മണിലാല്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സെല്‍വകുമാര്‍ എസ് ആണ് സിനിമാറ്റോഗ്രാഫര്‍. അര്ജ്ജുന് ബെന്‍ എഡിറ്റിംഗും. മഞ്ജു മഞ്ചിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന് സംഗീതം നല്കിയിരിക്കുന്നു.