Categories
Film News

രജിഷ വിജയന്‍ ധനുഷ് ടീമിന്റെ കര്‍ണനില്‍ ഗൗരി കിഷന്‍ ജോയിന്‍ ചെയ്തു

ധനുഷിന്റെ പുതിയ സിനിമ കര്‍ണന്‍ ചിത്രീകരണം തിരുനെല്‍വേലിയില്‍ തുടരുകയാണ്. പരിയേറും പെരുമാള്‍ ഫെയിം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായികയാകുന്നത് മലയാളി താരം രജിഷ വിജയനാണ്. സഹതാരങ്ങളായ ലാല്‍, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകര്‍ പെരുമാള്‍, നാട്ടി അക നടരാജന്‍ സുബ്രഹ്മണ്യന്‍, യോഗി ബാബു എന്നിവരുമെത്തുന്നു. പുതിയതായി ടീമിലെത്തുന്നത് 96 ഫെയിം ഗൗരി കിഷന്‍ ആണ്.

കഴിഞ്ഞ ദിവസം ഗൗരി സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചു.

കര്‍ണന്‍, മാഞ്ചോലൈ കൂട്ടക്കൊല അഥവ താമരഭരണി കൂട്ടക്കൊലയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. 1999ല്‍ നടന്ന സംഭവം. 17 തൊഴിലാളികള്‍ രണ്ട് സ്ത്രീകളും രണ്ട വയസ്സുള്ള ഒരു കുട്ടിയും കൊല്ലപ്പെടുകയുണ്ടായി. പോലീസ് ലാത്തിചാര്‍ജ്ജില്‍ നിന്നും രക്ഷപ്പെടാനായി അവര്‍ നദിയിലേക്ക് എടുത്തുചാടുകയായിരുന്നു. മാരി സെല്‍വരാജ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഡിഒപി തേനി ഈശ്വര്‍, സംഗീതം സന്തോഷ് നാരായണന്‍. കലൈപുലി എസ് താണു വി ക്രിയേഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.